
സിതാര കൃഷ്ണകുമാര്‍ മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഗായികയാണ്. ഗായിക, സംഗീതസംവിധായിക, നര്‍ത്തകി, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളില്‍ സിതാര തിളങ്ങി നില്‍ക്കുകയാണ്. ഇന്ന് സിതാര തന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര് ഗായികയ്ക്ക് ആശംസകള്‍ അറിയിക്കുന്നണ്ട്. ഇപ്പോഴിതാ ദീപ്തി വിധു പ്രതാപും തന്റെ പ്രിയസുഹൃത്തിന് ജന്മദിനം നേരുകയാണ്. ‘‘സിത്തുമ്മു നീ ഒരിക്കലും മാറ്റരുത്... നിന്നെപ്പോലെ തന്നെ അത്ഭുതകരമായി തുടരുക... എന്റെ ഹൃദയം നിങ്ങളുടെ ഊഷ്മളതയിൽ തങ്ങിനിൽക്കുന്നു, കാരണം നിങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം പ്രകാശിപ്പിക്കുന്നു.... ഏറ്റവും മധുരവും പ്രിയപ്പെട്ടതുമായ വ്യക്തിക്ക് ഇതാ, ജന്മദിനാശംസകൾ...ഉമ്മമ്മ...’’ എന്നാണ് ദീപ്തി കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം സിതാരയ്ക്കൊപ്പമുള്ള പല ചിത്രങ്ങളും ദീപ്തി പങ്കുവച്ചിട്ടുണ്ട്.
സിതാരയുടെയും ദീപ്തിയുടെയും കുടുംബങ്ങൾ തമ്മിൽ വളരെ കാലമായുള്ള സൗഹൃദമാണുള്ളത്. ഒരുമിച്ചുള്ള ആഘോഷവേളകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും മുൻപും ഇരുവരും പങ്കുവെച്ചിരുന്നു. ദീപ്തിയുടെ ജന്മദിനത്തില് സിതാരയും ഹൃദയത്തില്‍ ചാലിച്ച ആശംസകള്‍ നേര്‍ന്നിരുന്നു. അന്ന് ദീപ്തിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സിതാര കുറിച്ച വാക്കുകൾ ഇരുവരുടെയും ആത്മബന്ധം വെളിവാക്കുന്നതാണ്.






