
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാരി സെല്വരാജന് സംവിധാനം ചെയ്ത ‘മാമന്നൻ’ എന്ന തമിഴ് ചിത്രം ഗംഭീര അഭിപ്രായത്തോടെ തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മുതിര്‍ന്ന നടൻ വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. തന്റെ അസാമാന്യമായ പ്രകടനത്തിലൂടെ വടിവേലു അക്ഷരാര്‍ത്ഥത്തില്‍ സിനിമാപ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പലരും ഹാസ്യ വേഷത്തില്‍ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ അവിസ്മരണീയമായ മാറ്റം മാമന്നനില്‍ കണ്ടതോടെ പ്രശംസകളും ആശംസകളും അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം നടി മാല പാര്‍വതിയും തന്റെ സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെ പ്രശംസിച്ച് കുറിച്ചിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് നടൻ വടിവേലു ദേശീയ അവാര്‍ഡിന് അര്‍ഹനാണെന്നും താരം കുറിച്ചു.
‘‘മാമന്നൻ’ നടൻ വടിവേലു ദേശീയ അവാർഡിന് അർഹനാണ്... ടീമിന് അഭിനന്ദനങ്ങൾ... നമ്മുടെ സ്വന്തം ഫഹദ് ഫാസിലിന്റെ ലോകോത്തര പ്രകടനം. മികച്ചത്... അത്ഭുതകരമായ ദിശ. പ്രചോദനം നൽകുന്ന തിരക്കഥ. നിർബന്ധമായും കാണുക....’’ എന്നാണ് മാല പാര്‍വ്വതി ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചത്.
ഉദയനിധി സ്റ്റാലിൻ,വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് മാമന്നൻ. ചിത്രത്തില്‍ വില്ലനായാണ് എത്തുന്നത് ഫഹദ് ഫാസിലാണ്. എ ആര് റഹ്മാന്റെ സംഗീതസംവിധാനവും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ എം ഷെങ്കാബാഗ് മൂര്‍ത്തിയും ആര് അര്ജുൻ ദുരൈയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.






