
എൻഎസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം സുമാനസം'23 ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ തുടക്കംകുറിച്ചു. എൻഎസ്എസ് പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ കൂടുതൽ ഏകോപിതമാക്കാനും പൊതുസമൂഹത്തിലേക്ക് സന്നദ്ധപ്രവർത്തകരെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ടാണ് 'സുമാനസം' ഒരുക്കിയത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പറഞ്ഞു.
കേരളത്തിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവർത്തന വഴിയിൽ ഒരു പുതുചരിത്രം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമത്തിന് - സുമാനസം'23 - ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ തുടക്കംകുറിച്ചു. കേരളത്തിലെ വിവിധ ഡയറക്ടറേറ്റുകളെയും സർവ്വകലാശാലകളെയും പ്രതിനിധീകരിച്ചു വരുന്ന പ്രോഗ്രാം ഓഫീസർമാരുടെതാണ് സംഗമം. മനുഷ്യത്വം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻഎസ്എസ് പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്ന് സുമാനസത്തിന് തുടക്കംകുറിച്ചു പറഞ്ഞു.
ഇരുപത്തഞ്ച് സെല്ലുകളിലായി 4000 യൂണിറ്റുകളും 4000 പ്രോഗ്രാം ഓഫീസർമാരും നാലു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരുമാണ് സംസ്ഥാനത്തുള്ളത്. എൻഎസ്എസ് പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ കൂടുതൽ ഏകോപിതമാക്കാനും പൊതുസമൂഹത്തിലേക്ക് സന്നദ്ധപ്രവർത്തകരെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ടാണ് 'സുമാനസം' ഒരുക്കിയത്. മന്ത്രി ആര്. ബിന്ദു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു






