
കൊല്ലത്തേക്ക് സ്ഥലംമാറി പോകുന്ന ജില്ലാ കളക്ടറുടെ സി.എ ആയ സൂസന് ആശംസകളുമായി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യര്‍. ‘പത്തനംതിട്ട ജില്ലയിലെ എന്റെ കർമ്മപഥത്തിൽ തോളോടുതോൾ ചേർന്നു നിന്ന തോഴിക്കു മനംനിറഞ്ഞ സ്നേഹം, പ്രാർത്ഥന.’ എന്നാണ് ദിവ്യ ആശംസകള്‍ അറിയിച്ചത്.
പതിനാലു വർഷങ്ങൾ, പതിമൂന്നു കളക്ടർമാർ, പത്തനംതിട്ട ജില്ലയിലെ സൂസന്റെ സേവന റെക്കോർഡ് ഭേദിക്കാൻ ആർക്കും പ്രയാസമായിരിക്കും. ജില്ലാ കളക്ടറുടെ സി.എ (confidential assistant ) എന്ന പദവിയെ പുനർനിർവചിച്ച വർഷങ്ങൾ ആയിരുന്നു അവ. കൊല്ലത്തേക്ക് സ്ഥലംമാറി പോകുന്ന സൂസൻ നാളെ മുതൽ ഒരു പുതിയ യാത്രക്ക് തുടക്കം കുറിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ എന്റെ കർമ്മപഥത്തിൽ തോളോടുതോൾ ചേർന്നു നിന്ന തോഴിക്കു മനംനിറഞ്ഞ സ്നേഹം, പ്രാർത്ഥന.






