
2012ൽ 'തലാഷ്' സിനിമയുടെ പ്രൊമോഷനിടെ ആമീർ ഖാൻ നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുകയാണ്. തെന്റ ഉയര കുറവിനെ കുറിച്ചുള്ള ചിന്ത കരിയറിന്റെ തുടക്കത്തിൽ ഭയങ്കര പ്രശ്നമായിരുന്നുവെന്നാണ് ആമീർ ഖാൻ അഭിമുഖത്തില്‍ പറഞ്ഞത്. പൊക്കമില്ലായ്മ കാരണം നായകനായി അംഗീകരിക്കുമോയെന്ന് പോലും ഭയന്നിരുന്നു. എന്നാൽ പ്രതീക്ഷകള്‍ക്കു വിപരീതമായി പ്രേക്ഷകർ തന്നെ സ്നേഹത്തോടെ സ്വീകരിച്ചുവെന്നും ആമിർ പറഞ്ഞു.
'എന്റെ മനസിന്റെ പ്രശ്നമായിരുന്നു എല്ലാം. പൊക്കം കുറവായതുകൊണ്ട് ആളുകൾ എന്നെ ഇഷ്ടപ്പെടാതിരിക്കുമോ എന്ന് ഭയന്നു,' ആമിർ പറഞ്ഞു. ഒരു മനുഷ്യന്റെ പൊക്കം അയാൾ ചെയ്യുന്ന പ്രവൃത്തികളിലാണെന്ന് ആമിറിനെ തിരുത്തിക്കൊണ്ട് അഭിമുഖത്തിൽ പങ്കെടുത്ത ചിത്രത്തിലെ നായികമാരിൽ ഒരാളായ റാണി മുഖർജി പറഞ്ഞു.
അമിതാഭ് ബച്ചൻ യുഗമായിരുന്നു അതെന്നും അദ്ദേഹത്തിന്റെ പൊക്കമാകാം ഈ ഭയത്തിന് കാരണമെന്നും അവതാരക വീഡിയോയിൽ പറയുന്നുണ്ട്. സിനിമയിൽ പുതിയതായി എത്തുന്നവർക്ക് ഇത്തരം പേടികൾ സ്വാഭാവികമാണെന്നാണ് ആമിർ പ്രതികരിച്ചത്. ഇമപ്പാള്‍ രാജമൗലി ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരമെന്ന് റിപ്പോർട്ടുകള്‍ പുറത്തു വരുന്നു.






