
എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വിറ്റർ ബയോയില്‍ ‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി’ എന്നാക്കി മാറ്റി എൻസിപി നേതാവ് അജിത് പവാർ. സംസ്ഥാന ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ബയോയിൽ ഇത്തരത്തിലൊരു മാറ്റം വരുത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് എൻസിപിയെ പിളർത്തികൊണ്ടുള്ള അജിത് പവാറിൻ്റെ രാഷ്ട്രീയ ചുവടുമാറ്റം.
പവാറിനൊപ്പം എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ധമരറാവു ആത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.






