ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മഹാരാഷ്ട്ര എന്‍സിപി നേതാവ് അജിത് പവാർ. പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി ഞാൻ പോരാടും. പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണ്. മറ്റ് രാജ്യങ്ങളിലും അദ്ദേഹം ജനപ്രിയനാണ്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ അവരോടൊപ്പം (ബിജെപി) പോരാടും, അതിനാലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
“ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്തു, അടുത്ത കാബിനറ്റ് വിപുലീകരണത്തിൽ കുറച്ച് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തും. കേന്ദ്രത്തിൽ ശക്തമായ നേതൃത്വമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതിനാലാണ് ഞാൻ ഈ തീരുമാനം എടുത്തത്, മഹാരാഷ്ട്രയുടെ വികസനമാണ് എന്റെ മുൻഗണന'' അദ്ദേഹം വ്യക്തമാക്കി. താനും മറ്റ് എംഎൽഎമാരും ബിജെപി-ശിവസേന സഖ്യത്തിൽ, യഥാർത്ഥ എൻസിപിയായി ചേർന്നതായി അജിത് പവാർ പറഞ്ഞു.

Comments