
ട്വിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി എലോണ്‍ മസ്ക്. ഇനി ഉപയോക്താക്കള്‍ക്ക് എല്ലാ പോസ്റ്റുകളും വായിക്കാന്‍ കഴിയില്ല. ഓരോ ദിവസവും വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിലാണ് ഇപ്പോള്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. ഒരു ദിവസം 6,000 പോസ്റ്റുകള്‍ വരെയാണ് െവരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്ക് വായിക്കാന്‍ സാധിക്കുക. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 600 പോസ്റ്റുകളായി പരിമിതപ്പെടുത്തി. പുതിയതായിട്ടുളളവയ്ക്ക് 300 പോസ്റ്റുകള്‍ വരെ മാത്രമേ വായിക്കാനാകൂ.
മസ്ക് ട്വിറ്റിറിലൂടെ വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 8,000 പോസ്റ്റുകളായും വെരിഫൈ ചെയ്യാത്തവര്‍ക്ക് പ്രതിദിനം 800 പോസ്റ്റുകളായും പുതിയതായി വെരിഫൈ ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 400 പോസ്റ്റുകളായും വര്‍ധിപ്പിക്കുമെന്ന് പറയുന്നു. ഉപയോക്താക്കളുടെ ട്വിറ്ററിലെ തകരാറിനെ സംബന്ധിച്ചാണ് മസ്കിെന്റ പ്രതികരണം.
കമ്പനി ട്വിറ്ററില്‍ സൈന്‍ ഇന്‍ ചെയ്യാത്തവരെ അവരുടെ വെബ്സൈറ്റിലെ ട്വീറ്റുകളും പ്രൊഫൈലുകളും കാണുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ട്വിറ്റുകള്‍ നോക്കാന്‍ ശ്രമിക്കുന്ന ഉപയോക്താക്കളോട് അവരുടെ പ്രിയപ്പെട്ട ട്വീറ്റുകള്‍ കാണുന്നതിന് സൈന്‍ അപ്പ് ചെയ്യാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനോ ആവശ്യപ്പെടും. അതനുസരിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ട്വിറ്റുകള്‍ വായിക്കാം.
ആളുകള്‍ അപ്ഡേറ്റ് പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെ പ്ലാറ്റ്ഫോമില്‍ മുഴുനീള ഫീച്ചര്‍ ഫിലിമുകളും അപ്ലോഡ് ചെയ്യാന്‍ തുടങ്ങി. യൂട്യൂബിന് സമാനമായി സ്ക്രോള്‍ ചെയ്യുമ്പോള്‍ ആപ്പില്‍ ഒരു വീഡിയോ കാണാന്‍ കഴിയും. ഈ ഫീച്ചര്‍ അടുത്തിടെയാണ് മസ്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് കൂടുതല്‍പ്പേരെ വെരിഫിക്കേഷനിലേക്ക് ആകര്‍ഷിച്ച് പണം നേടാനുള്ള വഴിയാണ് എന്നാണ് ഉയരുന്ന വാദം.






