
ഇടുക്കിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് പെണ്‍സുഹൃത്തിനെ കുടുക്കാന്‍ ശ്രമം. സംഭവത്തില്‍ സുഹൃത്തായ ഉപ്പുതറ സ്വദേശി ജയനെ എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിലെ ലോഡ്ജില്‍ പെണ് സുഹൃത്തിന്റെ ബാഗില്‍ ഇയാള്‍ എംഡിഎം വയ്ക്കുകയായിരുന്നു. 300 മില്ലി ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു.
യുവതിയുടെ ബാഗില്‍ എംഡിഎംഎ ഒളിപ്പിച്ചതിനു ശേഷം ഇയാള്‍ എക്സൈസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് 300 മി ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെത്തി. എന്നാല്‍ യുവതിക്ക് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് യുവാവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.






