
വില വര്‍ധനവിനെ പ്രതിരോധിക്കാനായി തക്കാളി റേഷന്‍ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. റേഷന്‍ കടയില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും തക്കാളി ലഭിക്കുക. തക്കാളി കിലോയ്ക്ക് 160 രൂപയാണ് വിപണിയില്‍ വില.
സര്‍ക്കാര്‍ പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പന് വ്യക്തമാക്കി. റേഷന്‍ കട വഴി നിലവില്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിനുള്ള തക്കാളിയുടെ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.






