
ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങള്‍ ഒന്നിക്കുന്ന നിരവധി പ്രോജക്ടുകളാണ് ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അത്തരത്തിലുളള ഒരു മള്‍ട്ടി സ്റ്റാര്‍ വീഡിയോയാണ്. ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനുമൊപ്പം രാഗ ചരണും തൃഷയും ഒന്നിക്കുന്നതാണ് ചിത്രം.
പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്കുന്ന ദീപിക പദുക്കോണില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിഗൂഢത നിറച്ചുകൊണ്ടുളളതാണ് വീഡിയോ . വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുക എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൂപ്പര്‍താരങ്ങളുടെ ഒത്തുചേരല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്‍വീറിനും ദീപികയ്ക്കുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കൂടി ഒന്നിക്കഒന്നത് പ്രതീക്ഷയേറ്റുകയാണ്. അമതസമയം ഇതൊരു പരസ്യമാണെന്ന് മാത്രം പറയരുത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.






