
ഛത്തീസ്ഗഡിലെ സുരാജ്പുരില്‍ ആടിനെ ബലി നല്‍കിയതിന് പിന്നാലെ അതേ ആടിന്റെ മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് അമ്പതുകാരന് മരണപ്പെട്ടു. ബഗര്‍ സായി എന്ന വ്യക്തി മദന്‍പൂര്‍ ഗ്രാമത്തിലെ മറ്റ് നിവാസികള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഖോപാധാമിലെത്തി ഒരു ആടിനെ ബലി നല്‍കിയത്.
ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികള്‍ ആടിന്റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഇതിന് ശേഷം ബഗര്‍ പാകം ചെയ്ത മാംസത്തില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്തു കഴിച്ചു. ബഗര്‍ അത് വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആടിന്റെ കണ്ണ് ഇയാളുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ബഗറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല .






