
കുടുംബ ജീവിതത്തിലെ രസകരവും സ്നേഹവും നിറഞ്ഞ സംഭവങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധവും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും ഒക്കെ ഇത്തരത്തില്‍ ശ്രദ്ധ നേടാറുണ്ട്. സമാനമായ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും അവരവരുടെ ജീവിതത്തിലെ വളരെ ചെറിയ കാര്യമെന്ന് കരുതുന്ന പലതും കുടുംബ ബന്ധത്തിനകത്ത് ഏറെ വിലമതിക്കുന്നവയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കുറിപ്പ്.
യോഷ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പും ഒപ്പം ഒരു ബാര്‍ബി പാവയും പങ്കുവച്ചുകൊണ്ട് അവര്‍ എഴുതി,'ചെറുപ്പത്തില്‍ എന്റെ ബാര്‍ബിയെ ആരോ കൊണ്ടുപോയി എന്ന് ഒരിക്കല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് പറഞ്ഞു....' പുതിയൊരു ബാര്‍ബി പാവയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.' എന്റെ പ്രിയപ്പെട്ട ഭാര്യ ഐഷയോട്, അത് എത്ര ചെറുതാണെങ്കിലും എത്ര മുമ്പാണെങ്കിലും, നിനക്ക് നഷ്ടപ്പെട്ടതും നിന്നില്‍ നിന്ന് എടുത്തതുമെല്ലാം നിനക്ക് തിരികെ ലഭിക്കുമെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ കുറിപ്പ് ഇതിനകം എഴുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്. ഭര്‍ത്താവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പിനെ പ്രശംസിച്ച് നിരവധി പേര് കമന്റുകളും നല്കി. 'എന്നില്‍ നിന്നും ആരോ മോഷ്ടിച്ച എന്റെ ആര്‍ച്ചി കോമിക് എനിക്ക് തിരികെ വേണം. ഞാന്‍ ഇതുവരെ സുഖപ്പെട്ടിട്ടില്ല.' ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതി. 'എനിക്ക് 12 വയസ്സുള്ളപ്പോള്‍, എന്റെ ബാര്‍ബി പാവകളെല്ലാം ഒരു ചെറിയ ബ്രൗണ്‍ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ആ ബാഗ് മോഷ്ടിക്കപ്പെട്ടു, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, അതിനാല്‍ പിന്നീടൊരിക്കലും ബാര്‍ബി പാവകളൊന്നും വാങ്ങാന്‍ ഞാന്‍ വിഷമിച്ചില്ല.'എന്നാണ് എഴുതിയത്.
I once told my husband that someone took my Barbie when i was young....😭 pic.twitter.com/uFlipZXSCp
— -Yosh- (@wednesday_94) June 29, 2023






