
ഇളയദളപതി വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭൈരവ. ഏതൊരു വിജയ് ചിത്രപോലെയും ആക്ഷനും റൊമാന്സും ചേര്‍ന്ന ചിത്രമാകും ഭൈരവയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അഴകിയ തമിഴ് മകന്, അതിഥി എന്നീ സിനിമകള്‍ക്കു ശേഷം ഭരതന് ഒരുക്കുന്ന ചിത്രമാണിത്.
മലയാളി താരങ്ങളുടെ സാന്നിദ്ധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നായിക കീര്‍ത്തി സുരേഷിനെ കൂടാതെ വിജയരാഘവന്, റോഷന്, അപര്‍ണ വിനോദ്, സിജ റോസ്, സീമ ജി നായര്‍ എന്നീ മലയാളി താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്.
മലയാളിയായി തന്നെയാണ് വിജയരാഘവന് എത്തുന്നത്. വിജയുടെ നിര്‍ബന്ധപ്രകാരമാണ് മലയാളിതാരങ്ങളെ ഉള്‍പ്പെടുത്തിയത്. കേരളത്തിലും നിരവധി ആരാധകരുള്ള വിജയുടെ ചിത്രത്തിനായ് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ വിജയ് ഇരട്ട വേഷതത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രത്തെ മാത്രമാണ് കാണിച്ചത്.






