
കൊച്ചി: യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മ്മാതാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ മണ്ണില്‍ത്തൊടി വീട്ടില്‍ എം.കെ. ഷക്കീറി(46)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നിര്‍മ്മാതാവായ ഷക്കീര്‍ തൃക്കാക്കര സ്വദേശിയായ യുവതിയെ നായികയായി തീരുമാനിച്ച് സിനിമാ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ചിത്രീകരണം മുടങ്ങുമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ചിത്രീകരണം നടക്കാതെ വന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്താനാരംഭിച്ചു. െലെംഗികച്ചുവയുളള മെസേജുകള്‍ അയച്ചും മോശമായി പെരുമാറിയും ശല്യം തുടര്‍ന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥനത്തില്‍ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേ്വഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ പ്രതി കോഴിക്കോട് ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.






