
ഗുവാഹത്തി: നാഗാലാന്‍ഡില്‍ ഇന്നലെ വൈകിട്ടുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കുന്നിടിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ പാറക്കൂട്ടം കാറുകള്‍ക്ക് മുകളില്‍ പതിക്കുകയായിരുന്നു. ഒരു കാറിനു മുകളിലേക്ക് വീണ കൂറ്റന്‍ പാറക്കഷ്ണത്തിനടിയില് പെട്ട് രണ്ട് യാത്രക്കാര്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചുമൗകെദിമ ജില്ലയില്‍ ദേശീയപാത 29ലായിരുന്നു അപകടം. ദിമപുരിനെയൂം കൊഹിമയേയും ബന്ധിപ്പിക്കുന്ന പാതയാണിത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചുമൗകെദിമ ജില്ലയില്‍ ദേശീയപാത 29ലായിരുന്നു അപകടം. ദിമപുരിനെയൂം കൊഹിമയേയും ബന്ധിപ്പിക്കുന്ന പാതയാണിത്.

കൊഹിമ ഭാഗത്തുനിന്ന് വന്ന രണ്ട് കാറുകളാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഈ സമയം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് പാറക്കല്ലുകള്‍ വീണത്. റോഡിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ കാമറയില്‍ പതിഞ്ഞ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.







Comments