
എറണാകുളം : വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ഒടുവില്‍ നീതി. ഷീലക്കെതിരായ എഫ് ഐ ആര് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷീല സണ്ണി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കേസില്‍ നിന്നൊഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ സതീശന്റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരം പുറത്തുവന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീ പാര്‍ലറിലെത്തി ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീഷന് നല്കിയ മൊഴി. വിഷയങ്ങള്‍ എക്സൈസ് , ക്രൈം ബ്രാഞ്ച് പരിശോധിക്കും.
കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന് ഔദ്യോഗിക ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനയ്ക്ക് പോലീസ് സൈബര്‍ സെല്ലിന് കൈമാറാനാണ് തീരുമാനം.
അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലര്‍ തുറക്കാനുളള സഹായ വാഗ്ദനവുമായി മലപ്പുറം കല്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുളള തണല്‍ സംഘടന മുന്നോട്ടുവന്നു.
