സ്രാവുകളുടെ ഞെട്ടിക്കുന്ന വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ നവാരെ ബീച്ചില്‍ കടല്‍ക്കുളി ആസ്വദിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന സ്രാവുകളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടികളും സ്ത്രീകളും അടങ്ങിയ നിരവധി പേര് കുളിക്കുന്നതിനിടെയായിരുന്നു തീരത്ത് സ്രാവുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഡബ്ല്യുസിസിബി റിപ്പോര്‍ട്ടര്‍ കെയ്റ്റ്ലിന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് കാണുന്നത്. പെട്ടന്ന് തീരത്ത് സ്രാവുകളുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്നവര്‍ മറുഭാഗത്തേക്ക് നീങ്ങുന്നതാണ് കാണുന്നത്. 'ഫ്ലോറിഡയിലെ നവാരേ ബീച്ചില്‍ ഒരു സ്രാവ് ഇന്ന് തീരത്തോട് വളരെ അടുത്ത് നീന്തുകയായിരുന്നു' ക്രിസ്റ്റി കോക്സിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് കെയ്റ്റ്ലിന് റൈറ്റ് കുറിച്ചു. സ്രാവിനെ കണ്ടയുടന്‍ ഭീതിയിലായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തീരത്ത് നിന്ന് കരയിലേക്ക് ഓടിക്കയറുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 'സ്രാവ്, പ്രതീക്ഷിച്ചത് പോലെ മത്സ്യക്കൂട്ടത്തെ പിന്തുടര്ന്നാണ് ബീച്ചിലേക്ക് എത്തിയത്. എന്നാല്‍, ഈ സമയം തീരത്ത് കുളിക്കുകയായിരുന്നവര്‍ ഭയന്നുപോയി. ഇത് സാധാരണമാണ്. മാത്രമല്ല, നമ്മളെല്ലാം അവരുടെ വീട്ടിലായിരുന്നു. ജാഗ്രത പാലിക്കുക.' കോക്സ് പോസ്റ്റിനൊപ്പം കുറിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം നാല്പത്തിയഞ്ച് ലക്ഷത്തിലേറെ പേര് ആണ് കണ്ടത്. ബീച്ച് സേഫ്റ്റി ഡയറക്ടര്‍ ഓസ്റ്റിന്‍ ടേണ്‍ബില്‍ തീരത്ത് ഒരു സ്രാവിനെ കണ്ടതായി സ്ഥിരീകരിച്ചു. എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'തീരത്ത് എല്ലായിടത്തും സ്രാവുകള്‍ ഉണ്ട്. ഞങ്ങള്‍ മിക്കവാറും എല്ലാ ദിവസവും സ്രാവുകളെ കാണുന്നു, എന്നാല്‍ ഭയപ്പെടെണ്ട കാര്യമില്ലെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

Comments