
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തമിം ഇന്ന് രാവിലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.ശനിയാഴ്ച പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്. ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു തമീം. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ അരങ്ങ് വിടുന്നത്.
241 ഏകദിന മത്സരങ്ങളിൽ നിന്നായി 8313 റൺസ് നേടിയ തമീം ഈ ഫോർമാറ്റിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ച്വറികളും തമീം തന്നെയാണ് നേടിയത്.
“ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിലുള്ള നിങ്ങളുടെ സ്നേഹവും വിശ്വാസവും ബംഗ്ലാദേശിനായി എന്റെ ഏറ്റവും മികച്ചത് നൽകാൻ എന്നെ പ്രചോദിപ്പിച്ചു. എന്റെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി നിങ്ങളുടെ പ്രാർത്ഥനകൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക .” വിരമിക്കൽ പ്രസ്താവനയിൽ താരം പറഞ്ഞു.
Bangladesh ODI skipper Tamim Iqbal was in tears as he announced his retirement in a press conference today.
READ MORE: https://t.co/47EUHy1XmB pic.twitter.com/CZ0DN4riaO— ESPNcricinfo (@ESPNcricinfo) July 6, 2023






