
സുല്‍ത്താന്‍ബത്തേരി : അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിരക്കുന്നതിന് പകരം ഫുട്ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്. ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു.
ഒഡീഷയിലായിരുന്നു ഇന്റകോണ്ടിന്റെല് ടൂര്‍ണ്ണമെന്റ് നടന്നത്. അവിടുത്തെ പരിശീലന കേന്ദ്രങ്ങളൊക്കെ യുറോപ്പ് മാതൃകയിലാണ്. ഒരു കോമ്പൗണ്ടിനുളളില്‍ തന്നെ മൂന്നിലധികം ക്വാളിറ്റിയുളള മൈതനാങ്ങള് ഉണ്ട്. അവിടെ നിന്ന് ഒരൊറ്റ ഐ എസ് എല്‍ കളിക്കാര്‍ പോലും ഇല്ലെന്ന് ഓര്‍ക്കണം. കേരളത്തില്‍ നിന്ന് എത്ര കളിക്കാര്‍ ദേശീയ ടീമിലും ഐഎസ്എല്ലില്ലും കളിക്കുന്നുണ്ട്.
മലപ്പുറത്ത് നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലിലും ദേശീയ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഒരു ഗ്രൗണ്ടില്ല. ആകെയുള്ളത് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും ആണ്. ഈ രണ്ടു സ്റ്റേഡിയവും ടൂര്‍ണമെന്റുകള്‍ക്കല്ലാതെ തുറക്കാറില്ലെന്നും ആഷിഖ് പറയുന്നു.
പ്രൊഫഷണലായി കളിക്കുന്നവര്‍ക്കുള്‍പ്പെടെ പരിശീലനം നടത്താന്‍ ടര്‍ഫ് മാത്രമാണുള്ളത്. അര്‍ജന്റീനയെ കകളിപ്പിക്കുന്നതിനായി കോടികള്‍ മുടക്കുന്നതായി കേട്ടു. എന്നാല്‍ ആദ്യം ചെയ്യേണ്ടത് നാട്ടിലെ താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ആഷിഖ് പറഞ്ഞു.
