
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. കുരങ്ങിനെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കുളളില്‍ നിന്നാണ് കെണ്ടത്തിയത്. രണ്ടാഴ്ച്ചയായി ഹനുമാന് കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. കുരങ്ങിനെ മൃഗശാല ജീവനക്കാരെത്തിയാണ് പിടികൂടിയത്.
കുരങ്ങ് അടക്കമുള്ള തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ചപുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെണ്‍കുരങ്ങ് ചാടിപ്പോയത്.
അതിനിടെ ഇന്ന് കുരങ്ങിനൊപ്പമെത്തിയ അഞ്ച് വയസ്സുള്ള ആണ്‍സിംഹത്തെയും ആറ് വയസ്സുള്ള പെണ്‍സിംഹത്തെയും തുറന്നുവിട്ടിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ കടുവയെയും സീബ്രയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.






