
ന്യൂഡല്‍ഹി: ബോളിവുഡ് താരവും രാജ്യസഭ എം.പിയുമായ മിഥുന് ചക്രബര്‍ത്തി എം.പി സ്ഥാനം രാജിവെച്ചു. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.പി സ്ഥാനം രാജിവെച്ചത്.
2014 ല്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണ് ചക്രബര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 2020 ലാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രണ്ട് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നല്ല.
2009 ല്‍ ലക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായി അദ്ദേഹം ഇക്കഴിഞ്ഞ ഒക്ടോബറില്‍ യുഎസിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശാരദാ അഴിമതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും രാജിയ്ക്ക് പിന്നിലുണ്ടെന്ന് പറയുന്നു.






