
സിനിമകളിലൂടെയും സീരിയലുകളിലൂടെയും നൃത്തത്തിലൂടെയുമൊക്കെ സുപരിചിതയായ കലാകാരിയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയുടെ മകള്‍ ഉത്തരയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ കലാകാരിയാണ്. ഉത്തരയുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ അമ്മ ഊര്‍മ്മിളയും സഹോദരി പുത്രി സംയുക്ത വര്‍മ്മയും പങ്കിട്ടിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് കുഞ്ഞുണ്ടായ സന്തോഷം പങ്കിട്ടിരിക്കുകയാണ് ഊര്‍മ്മിള ഉണ്ണി. ‘‘ദൈവത്തിന്റെ കൃപയാൽ, ഉത്തരയ്ക്കും നിതേഷിനും 2023 ജൂലൈ 6-ന് ഒരു പെൺകുഞ്ഞ് പിറന്നു - ‘ധീമഹീ നിതേഷ് നായർ’. സംസ്കൃതത്തിൽ ധീമഹി എന്നാൽ ജ്ഞാനി, ബുദ്ധിമാൻ എന്നാണർത്ഥം. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്....’’ മകളുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം പേരക്കുട്ടിയുടെ പേരും അതിന്റെ വ്യാഖ്യാനങ്ങളും ഊര്‍മ്മിള പങ്കിട്ടിട്ടുണ്ട്.






