
തെന്നിന്ത്യന്‍ താരങ്ങളില്‍ മുന്‍പന്തിയിലുള്ള താരങ്ങളാണ് ഖുശ്ബുവും ഉര്‍വ്വശിയും. ഒരുകാലത്ത് തമിഴ്, മലയാള സിനിമകളില്‍ നായികപദവി അലങ്കരിച്ച ഈ സൂപ്പര്‍ഹിറ്റ് താരങ്ങളിപ്പോള്‍ അമ്മവേഷങ്ങളിലും മറ്റുമായി തിളങ്ങുകയാണ്. ഇപ്പോഴും ഇവര്‍ക്കുള്ള ആരാധകര്‍ ഒട്ടും കുറവല്ല. ഇവര്‍ തമ്മിലുള്ള സൗഹൃദവും തമിഴകത്ത് സംസാരമാണ്. ഇപ്പോഴിതാ ഉര്‍വ്വശിയെക്കുറിച്ച് ഒരു അവാര്‍ഡ് ചടങ്ങിനിടെ ഖുശ്ബു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘‘എല്ലാവര്ക്കും ഉര്‍വ്വശിയാണ്. പക്ഷേ ഞാന്‍ വിളിക്കുന്നത് പൊടി എന്നാണ്. ഞാന്‍ ധൈര്യശാലിയാണ്, മനസ്സില്‍ വരുന്നത് പറയും എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ധൈര്യശാലി പൊടിയാണ്. മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരെ വിഷമിപ്പിക്കാതെ പറയാന്‍ പൊടിക്ക് അറിയാം. മികച്ച ഒരു അഭിനേത്രിയാണ് പൊടി. എന്നെ ഇത്രയും അത്ഭുതപ്പെടുത്തിയ മറ്റൊരു നടിയില്ലെന്ന് തന്നെ പറയാം. എല്ലാവരും പൊടിയുടെ നര്മ്മവേഷങ്ങളെക്കുറിച്ച് പറയും. എന്നാല്‍ ‘സൂരരൈയ് പോട്ര്’ കണ്ടതിനു ശേഷം എന്റെ എല്ലാ അഭിപ്രായങ്ങളും മാറി. ആ സിനിമ കണ്ട് ഞാന്‍ ശരിക്കും ഭ്രമിച്ചു പോയി. സൂര്യ എന്ന ബ്രില്ല്യന്റ് ആക്ടറിനൊപ്പം വളരെ നല്ല അഭിനയമാണ് പൊടി കാഴ്ച വച്ചിരിക്കുന്നത്....’’ എന്നാണ് ഉര്‍വ്വശിയെക്കുറിച്ച് ഖുശ്ബു പറയുന്നത്. കുറച്ചു നാള് മുന്‍പുള്ള വീഡിയോയാണെങ്കിലും ഇപ്പോഴും കാഴ്ചക്കാര്‍ വൈറലാക്കിയിരിക്കുകയാണിത്.






