
തൂതയിലെ ബാല വിവാഹത്തിൽ ക്ഷേത്ര ക്ലർക്കിന്സസ്പെൻഷന്. പാലക്കാട് ചെർപ്പുളശ്ശേരിയില്‍ കഴിഞ്ഞ ജൂൺ 29 ന് തൂത ക്ഷേത്രത്തിൽ വെച്ചായിരുന്നു ബാലവിവാഹം നടന്നത്. വധൂ-വരന്മാരുടെ വയസ്സ് തെളിയിയ്ക്കുന്ന രേഖകള്‍ സൂക്ഷിയ്ക്കാത്തതിന് രാമകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.
ചെർപ്പുളശ്ശേരി സ്വദേശിയായ പതിനേഴുകാരിയെ വിവാഹം ചെയ്തതിൽ സിഡബ്ല്യുസിയുടെ നിർദേശത്തെ തുടർന്ന് ബാലവിവാഹ നിരോധന നിയമ പ്രകാരം ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.






