അഗർത്തല: കേരള നിയമസഭയിൽ മുൻപ് നടന്നതിന് സമാനമായ നിലയിൽ ത്രിപുര നിയമസഭയിലും കയ്യാങ്കളി. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ എംഎൽഎമാരെ സസ്പെന്റ് ചെയ്തിരുന്നു.
കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെയാണ് സസ്പെന്റ് ചെയ്തത്. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
നലുദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ഇന്നു ത്രിപുര നിയമസഭ സമ്മേളനം ആരംഭിച്ചത്. നാടകീയമായ രംഗങ്ങള്‍ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. ഈ ആക്ഷേപം സഭയില്‍ ഉയര്ത്തുകതും പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്താണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

Comments