
ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യയുടെ അയർലാൻഡ് പരമ്പരയിൽ റിങ്കു സിങ്ങിന് അവസരം ലഭിച്ചേക്കുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ബിസിസിഐ വൃത്തങ്ങളാണ് പുറത്തു വിട്ടിരിയ്ക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ റിങ്കുവിനെ ഉൾപ്പെടുത്താത്തതിൽ കടുത്ത വിമർശനമാണ് ഉയർന്നത്.
ഓഗസ്റ്റ് 18,20,23 തീയതികളിലാണ് ഇന്ത്യയുടെ അയർലാൻഡ് പരമ്പര. ഇന്ത്യയുടെ സീനിയർ ടീമിലേക്ക് എത്തും മുമ്പ് യുവതാരങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുവാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ സീനിയർ ടീമിലേക്ക് എത്തും മുമ്പ് യുവതാരങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുവാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ എ ടീമിനെ കൂടുതൽ മത്സരങ്ങൾ കളിപ്പിയ്ക്കാനാണ് നീക്കം.




