
ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായികരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംസാരിയ്ക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്നും, സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പക്ഷേ തെന്റ സുരക്ഷ ജീവനക്കാര്‍ അത് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 27ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളെ കണാന്‍ എത്തിയത്. ഒരു മെക്കാനിക് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നതായാണ് സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.






