ഇന്ന് ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കാത്തതായി അധികം ആരും ഉണ്ടാകില്ല. നിത്യജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കുന്നതാണ് ഇന്ന് നമ്മുടെ രീതി. ഭക്ഷണം, വീട്ടുസാധനങ്ങള്‍, വസ്ത്രം എന്ന് തുടങ്ങി യാത്രക്ക് വരെ ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇത്തരം സേവനങ്ങളില്‍ ഉണ്ടാകുന്ന ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ യാത്രയ്ക്കായി ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്ത യുവാവിന് ഉണ്ടായ രസകരമായ അനുഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കനിഷ്ക് എന്ന യുവാവാണ് ട്വിറ്ററിലൂടെ രസകരമായ സംഭവം പങ്കുവച്ചത്. ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്തു. ഇതിന് ശേഷം വണ്ടിയുടെ അപ്ഡേഷന്‍സ് ആപ്പില്‍ കാണിക്കുകമല്ലോ. ഇതില്‍ ഡ്രൈവറുടെ നമ്പറോ, വണ്ടി നമ്പറോ, വണ്ടിയുടെ പേരോ കാണാം. ഇത്തരത്തില്‍ വരാന്‍ പോകുന്ന ഓട്ടോയുടെ പേര് കണ്ട് ചിരിച്ചുപോയ കനിഷ്ക് ആ തമാശയാണ് ഏവരുമായും പങ്കിടുന്നത്. ഓട്ടോയുടെ പേര് 'അള്ളാഹ്' എന്നാണ്. അതിനാല്‍ തന്നെ 'അള്ളാഹ് ഓണ്‍ ദ വേ...' എന്നായിരുന്നു ആപ്പില്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് ഒടിപി നമ്പറും. 'അള്ളാഹ് ഓണ്‍ ദ വേ...' എന്നാല്‍ ദൈവം എത്തിക്കൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥവുമുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഞാനിതെങ്ങോട്ടാണ് പോകാന്‍ പോകുന്നത് എന്ന അടിക്കുറിപ്പോടെ ആപ്പില്‍ കണ്ട അപ്ഡേഷന്റെ സ്ക്രീന്‍ ഷോട്ടുമെടുത്ത് ട്വീറ്റ് ചെയ്തതാണ് കനിഷ്ക്.
അള്ളാഹു (ദൈവം) ആണ് വരുന്നതെങ്കില്‍ താന്‍ പോകുന്നത് സ്വര്‍ഗത്തിലേക്കായിരിക്കും, അല്ലെങ്കില്‍ പരലോകത്തേക്കാണോ എന്നെല്ലാമുള്ള രസകരമായ മറുപടികളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റ് ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടത്.

Comments