
ലൈഫ് ഓഫ് ജോസൂട്ടി കണ്ടവരാരും ജോസൂട്ടിയേയും റോസിനെയും മറന്ന് കാണാനിടയില്ല. മികച്ച അവസരങ്ങളുമായി മുന്നേറിയ ജ്യോതി വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് വീണ്ടുമെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ജ്യോതി കൃഷ്ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
നാളുകള്‍ക്ക് ശേഷം ദിലീപിനെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടും ജ്യോതി എത്തിയിരുന്നു. റോസിന് ജോസൂട്ടിയെ തിരിച്ചുകിട്ടിയേ എന്ന ക്യാപ്ഷനോടൊണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്
എന്നാലും ഞങ്ങളുടെ ജോസൂട്ടിയെ ഇട്ടേച്ച് പോയിട്ട് വീണ്ടും കൂടട്ടുകൂടാന് വന്നേക്കുകയാണോ, ലെ ജോസൂട്ടി, പോരുന്നോ എന്റെ കൂടെ, അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിടാം. എന്നാലും വല്ലാത്തൊരു തേപ്പായിരുന്നു, ഞങ്ങളുടെ ജോസൂട്ടി പാവമായിരുന്നു, അത് മനസിലാക്കാന്‍ നിനക്ക് കഴിഞ്ഞില്ല, എന്നാണ് നിങ്ങളൊന്നിച്ചൊരു സിനിമ ഉണ്ടാവുന്നത്, തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.






