
അപ്രതീക്ഷിതമായി നമ്മുടെ അടുത്ത് ഒരു കള്ളനെത്തിയാൽ എന്ത് ചെയ്യും? ആരായാലും പേടിച്ചു പോകും എന്നാൽ, ഇവിടെ ഒരു കള്ളൻ മോഷ്ടിക്കാൻ പോയ സ്ഥലത്തെ ആളുകളുടെ പെരുമാറ്റം കണ്ട് ഇളിഭ്യനായി വെറും കയ്യോടെ ഇറങ്ങിപ്പോയി.
ഒരു സലൂണിലാണ് കള്ളൻ കയറിയത്. കയ്യിൽ ആയുധവുമായിട്ടാണ് കള്ളൻ സലൂണിൽ കയറിയത്. ശേഷം അവിടെ ഉണ്ടായിരുന്നവർക്ക് നേരെ ആയുധം നീട്ടി പണം ആവശ്യപ്പെടുകയും ചെയ്തു . എന്നാല്‍ അവിടെ ഉണ്ടായിരുന്ന ആരും തന്നെ കള്ളനെ മൈന്റ് പോലും ചെയ്തില്ല. കള്ളൻ അവിടെ കയറി എന്നു ഗൗനിക്കാതെ അവരവരുടെ ജോലി തുടർന്നു. ചമ്മി പോയ കള്ളൻ അവിടെ നിന്നും വെറും കയ്യോടെ മടങ്ങി പോയി. വീഡിയോ കാണാം...






