
തൃശൂർ വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയയാണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്.
സ്കൂൾ വാനിറങ്ങിയ കുട്ടി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി ക്രോസ് ചെയ്തത് അറിയാതെ മുന്നോട്ടെടുത്ത വാഹനം കുട്ടിയുടെ ദേഹത്ത് ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.





