
ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച. സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെ മറികടന്നാണ് വെസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്. ത്രില്ലർ സെമിയിൽ നോർത്ത് സോണിനെ 2 വിക്കറ്റിന് കീഴടക്കിയാണ് സൗത്ത് സോൺ ഫൈനലുറപ്പിച്ചത്.
ബാംഗ്ളൂര്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സൗണ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 182 എന്ന നിലയിലാണുള്ളത്. മഴയെ മൂലം ആദ്യദിനം 65 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹനുമ വിഹാരിയാണ് സൗത്ത് സോണിന്റെ ടോപ് സ്കോറര്‍. മലയാളി താരം സച്ചിന് ബേബി (7) നിരാശപ്പെടുത്തി. സ്റ്റംപെടുക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (9), വിജയ്കുമാര്‍ വൈശാഖ് (5) എന്നിവരാണ് ക്രീസില്‍. സുന്ദര്‍ - വൈശാഖ് സഖ്യം ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. നഗ്വസ്വല്ല, ചിന്തന്‍ ഗജ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതിഥ് ഷേതിന് ഒരു വിക്കറ്റുണ്ട്.
സൗത്ത് സോണിനിത് മോശം തുടക്കമായിരുന്നു. 42 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രവികുമാര്‍ സമര്‍ത്ഥ് (7), മായങ്ക് അഗര്‍വാള്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.






