
ആലപ്പുഴ : പോലീസുകാരനെ മരിച്ച നിലയലില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില സുജീഷിനെയാണ് ഇന്ന് രാവിലെ നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറാണ് മരിച്ച സുജീഷ്.
വീടുനുളളില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്യും.
ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






