
അവതാരകയായും അഭിനേത്രിയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായും മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ് പേളി മാണി. ബിഗ് ബോസിലൂടെ തനിക്കൊപ്പം മത്സരാര്‍ത്ഥിയായി എത്തിയ ശ്രീനിഷിനെയാണ് പേളി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനു ശേഷം ഇവര്‍ ഒരുമിച്ച് യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെ തന്നെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതും തനിക്ക് മകളുണ്ടായ വിവരവുമടക്കം എല്ലാം പങ്കുവച്ചത്. മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ നിരന്തരം പേളി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ മകള്‍ നിളയ്ക്ക് കൂട്ടായി ഒരു കുഞ്ഞു വരാന്‍ പോകുന്നു എന്ന സന്തോഷം പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകള്‍ നിളയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനുമൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പേളി. ശ്രീനിഷും നിളയും പേളിയുടെ വയറില്‍ ഉമ്മ വയ്ക്കുന്നതാണ് ചിത്രം. വളരെ സന്തോഷത്തോടെ ചിരിച്ചു നില്ക്കുന്ന പേളിയെയും ചിത്രങ്ങളില്‍ കാണാം.
കഴിഞ്ഞ ദിവസം നിളയ്ക്ക് കൂട്ടായി ഒരാള്‍ വരാന്‍ പോകുന്നു എന്ന വിവരം പേളി പങ്കുവച്ചിരുന്നു. ‘‘ഈ മനോഹരമായ വാര്‍ത്ത നിങ്ങളുമായി സന്തോഷത്തോടെ പങ്കുവെക്കുന്നു എന്നും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്...’’ പേളി കുറിച്ചു. മൂന്നുമാസം ഗര്‍ഭിണിയാണ് എന്ന ഹാഷ്ടാഗോടെയാണ് പേളി വിവരം പോസ്റ്റ് ചെയ്തത്.






