
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയടക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജി സന്നദ്ധത. ഗതാഗത മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആവശ്യമുന്നയിച്ചു. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി വിവരിച്ച് വൈകിട്ട് അഞ്ചിന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇടും. വരവ് ചെലവ് കണക്കുകള്‍ പുറത്തുവിടുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും.
എന്നാല്‍ രാജിസന്നദ്ധത താന്‍ അറിഞ്ഞിട്ടില്ലെന്നും ആരും തന്നോട് പറഞ്ഞിട്ടില്ലെന്നൂം ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂണിലെ ശമ്പളത്തിന്റെ ആദ്യഗഡു ഇന്നലെ നല്കി. അവശേഷിക്കുന്ന ഗഡുവും വൈകാതെ നല്‍കും. പ്രതിസന്ധി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞൂ. അനുവദിച്ച പണം ധനവകുപ്പ് നല്‍കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവും സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളും കുറ്റപ്പെടുത്തിയിരുന്നു.






