പാരീസ്: ഫ്രാന്‍സുമായി പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഡിഫന്‍സ് റിസേര്‍ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) യുടെ ഒരു ടെക്നിക്കല്‍ ഓഫീസ് പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫ്രാന്‍സ് സ്ന്ദര്ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുമവല് മാക്രോണുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
സ്വയം പര്യാപ്ത പ്രതിരോധ വ്യാവസായികവും സാങ്കേതിക വിദ്യയിലും ഇന്ത്യയുടെ ഏറ്റവും സുപ്രധാന സഖ്യകക്ഷികളില്‍ ഒന്നാണ് ഫ്രാന്‍സ്. പ്രതിരോധ സാങ്കേതിക വിദ്യ മൂന്നാമതൊരു രാജ്യത്തിന് നല്‍കുന്നത് ഇന്ത്യയുടെയൂം ഫ്രാന്‍സിന്റെയും സംയുക്ത പ്രതിബദ്ധതയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപറേഷനില്‍ ഒരു റോഡ്മാപ് സൃഷ്ടിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറുമെന്നും പ്രസ്താവനയില്‍ പറയുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിന്റെ ബാസ്റ്റിലെ ഡേ പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോദി, സമയബദ്ധിതമായി 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് സമയബദ്ധിതമായി കൈമാറിയതും വിശദീകരിച്ചു. മോദി ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ലീജിയന് ഓഫ് ഓണര്‍ നല്കി ആദരിച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന അത്താഴവിരുന്നിനിടെ ആയിരുന്നു ആദരം.






