
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരങ്ങളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നില്ക്കുന്ന താരമാണ് ദീപിക. അഡിഡാസിന്റെ ഏറ്റവും പുതിയ ആഗോള ബ്രാൻഡ് അംബാസഡറാണ് ദീപിക. അഡിഡാസിന്റെ പല ഔട്ട്ഫിറ്റുകളിലും ദീപിക പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിൽ അഡിഡാസിന്റെ മനോഹരമായ പിങ്ക് വസ്ത്രത്തിൽ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഷോർട്സും ഒരു കറുത്ത തൊപ്പിയും സ്മോക്കി ഐ മേക്കപ്പും ധരിച്ചാണ് ദീപികയുടെ ചിത്രങ്ങള്‍. ‘Z.N.E-യ്ക്കൊപ്പം..’ എന്ന ക്യാപ്ഷനാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു ബാര്‍ബി ഡോളിനെപ്പോലെയുണ്ട് ദീപികയെന്നാണ് പല ആരാധകരും കമന്റുകളിടുന്നത്. ദീപികയുടെ ഭര്‍ത്താവ് രണ്‍ബീറും ഹോട്ട് ഇമോജി നല്‍കിയാണ് താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
ഇടയ്ക്ക് ദീപികയും രണ്‍വീറും പിരിയാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രണ്‍വീറിന്റെ ജന്മദിനത്തില് ദീപിക ആശംസകള്‍ അറിയിക്കാതിരുന്നതാണ് അതിന്റെ കാരണമായി പലതിലും നിറഞ്ഞത്. എന്നാലതിന് മറുപടിയായി രണ്ടുപേരും ഒരുമിച്ചുള്ള അലിബാഗിലെ അവധിക്കാല യാത്രകളിലെ ചിത്രങ്ങള്‍ പങ്കിട്ടാണ് രണ്‍വീര്‍ എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി അറിയിച്ചത്. മുന്‍പൊരിക്കല്‍ ദീപികയോട് അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപിക പറഞ്ഞത്, “ഞാനും എന്റെ ഭർത്താവും, ഞങ്ങളുടെ തൊഴിലിൽ ഞങ്ങൾ വളരെയധികം യാത്ര ചെയ്യാനും ആളുകളുമായി ഇടപഴകാനും ആവശ്യപ്പെടുന്നു. ഇടയ്ക്കിടെ പുറത്തുപോകാനും തയ്യാറെടുക്കാനും രാത്രി ഡേറ്റ് നൈറ്റ് ചെയ്യാനും ഞങ്ങൾ ഇഷ്ടപ്പെടുന്നു, പക്ഷേ മിക്കവാറും ഞങ്ങൾ മുറിയിലിരുന്ന് ഒരു സിനിമ കാണുന്നതും പൈജാമയിൽ താമസിച്ച് ഓർഡർ ചെയ്യുന്നതും ആസ്വദിക്കുന്നു...’’ എന്നാണ്.






