ഓരോ രാജ്യക്കാര്‍ക്കും അവരുടേതായ ഭക്ഷണരീതികള്‍ ഉണ്ട്. മാംസം ആണെങ്കിലും സസ്യമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ വിവിധ തരം ഭക്ഷണമാണ് കഴിക്കുന്നത്. ചില നാട്ടുകാര്‍ ഭക്ഷിക്കാന്‍ യോഗ്യമല്ലെന്ന് വിചാരിക്കുന്ന സാധനങ്ങളായിരിക്കും മറ്റു രാജ്യക്കാരുടെ ഇഷ്ട ഭക്ഷണം. ഇത്തരത്തില്‍ ചൈനയില്‍ ആളുകള്‍ക്ക് കഴിക്കാനായി ഒരു വ്യത്യസ്തതരം കൃഷി തന്നെ തുടങ്ങി. എന്താണന്നല്ലേ? മനുഷ്യര്‍ക്കു ഭക്ഷിക്കാനായി പാറ്റ കൃഷിയാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ വീഡിയോ പങ്കുവച്ചതോടെ ഈ കാര്യം അതിവേഗം തന്നെ ശ്രദ്ധനേടി. ഒരു പാറ്റ വളര്‍ത്തു കേന്ദ്രത്തില്‍ നടക്കുന്ന മുഴുവന്‍ പ്രക്രിയയും വീഡിയോയില്‍ കാണിക്കുന്നു. വീഡിയോയുടെ ഏറ്റവും ഒടുവിലായി ആളുകള്‍ വറുത്ത് വച്ച പാറ്റയെ 'കറുമുറ'ക്കഴിക്കുന്നതും വീഡിയോയില്‍ കാണാം.
@NaijaFlyingDr എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഒരു പാറ്റ കൃഷി ഫാം ഏങ്ങനെയുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ അല്പം പഴയതാണെങ്കിലും നിരവധി പേര് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി.
'ഇത് മീന്‍, പക്ഷി തീറ്റയ്ക്കുള്ള പ്രോട്ടീന്റെ ഉറവിടമായി എനിക്ക് കാണാന്‍ കഴിയും... ഔഷധഗുണങ്ങള്‍ ഉണ്ട്...എല്ലാം നല്ലത്, ഭൂമിയില്‍ വെച്ചിരിക്കുന്നതൊന്നും പാഴായില്ല.' എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ''ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ടെങ്കിലും. പാറ്റയെ കണ്ടാല്‍ കൊല്ലുക എന്നതാണ് എന്റെ ആദ്യ പ്രേരണ. ദശലക്ഷക്കണക്കിന് ആളുകളുമായി സങ്കല്പ്പിക്കാന് പോലും കഴിയില്ല. ' മറ്റൊരാള്‍ എഴുതി. '
ഇരുണ്ടതും ഊഷ്മളവും ഈര്‍പ്പമുള്ളതും: പാറ്റ ഫാം നോക്കൂ' എന്ന ട്വീറ്റോടെയാണ് 2018 ല്‍ റോയിട്ടേഴ്സ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ സിചാങ്ങില്‍ 6,000 കോടി പാറ്റകളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'പാറ്റയുടെ ഏറ്റവും വലിയ ഗുണം അവയ്ക്ക് മികച്ച പ്രതിരോധശേഷി ഉണ്ടെന്നതാണ്. അതിനാലാണ് അവയെ കഴിച്ചതിന് ശേഷം മനുഷ്യര്‍ അതിന്റെ ഗുണങ്ങള്‍ ആഗിരണം ചെയ്യുന്നത്.' പാറ്റ കര്‍ഷകനായ ലി ബിംഗ്കായ് പറഞ്ഞു. പെരിപ്ലാനേറ്റ അമേരിക്കാന, സാധാരണയായി അമേരിക്കന്‍ പാറ്റകള്‍ എന്നറിയപ്പെടുന്നു. വയറ്റിലെ അള്‍സര്‍, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ പല രോഗങ്ങളെയും പാറ്റകള്‍ പ്രതിരോധിക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്.

Comments