
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് പരസ്യ വരുമാനത്തിന്റെ പങ്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വരുമാനത്തിന്റെ പങ്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുന്നത്. വരുമാനം 'ആഡ് റെവന്യൂ ഷെയറിങ്' ക്രിയേറ്റര്‍ സബ്സ്ക്രിപ്ഷന് പ്രോഗ്രാമുകളില്‍ സൈന്‍അപ്പ് ചെയ്ത ക്രിയേറ്റര്‍മാര്‍ക്കാണ് ലഭിച്ചത്. പണം സ്ട്രൈപ്പ് പേയ്മെന്റ് സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക.
ഇന്ത്യയിലുള്ളവര്‍ക്ക് നിലവില്‍ പണം ലഭിക്കില്ല. യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റിന് 25000 ഡോളറാണ് വരുമാനമായി ലഭിച്ചത്. നിരവധി പേര്‍ക്ക് അഞ്ച് ലക്ഷം രൂപയോളം ലഭിച്ചു. ഇപ്പോള്‍ കമ്പനി തന്നെ തിരഞ്ഞെടുത്ത് പ്രോഗ്രാമിന്റെ ഭാഗമാക്കിയ ഒരു കൂട്ടം ക്രിയേറ്റര്‍മാര്‍ക്കാണ് വരുമാനം നല്‍കുന്നത്. ക്രിയേറ്ററിന്റെ പരസ്യ വരുമാനം പങ്കിടല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായി വ്യക്തികള്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രൈബ് ചെയ്യുകയോ അല്ലെങ്കില്‍ വെരിഫൈഡ് ഓര്‍ഗനൈസേഷനുകളോ ആയിരിക്കണം.
കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകളെങ്കിലും കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഓരോ പോസ്റ്റുകള്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ കര്‍ശനമായ മാനുഷിക അവലോകന പ്രക്രിയയും പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്ലാറ്റ്ഫോമിന്റെ ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുകയും ചെയ്യുന്ന ക്രിയേറ്റേഴ്സിന് മാത്രമേ വരുമാനം പങ്കിടല്‍ അവസരത്തിന്റെ ഭാഗമാകാനാകൂ.






