ഇന്ത്യന്‍ ക്രിക്കറ്റിലെ തലൈവരാണ് ആരാധകര്‍ നെഞ്ചോടു ചേര്‍ക്കുന്ന എം.എസ്. ധോണി. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സ്പോര്‍ട്സില്‍ മാത്രമല്ല വാഹനശേഖരത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. ധോണിയുടെ ‘വണ്ടിപ്രാന്ത്’ എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും ആരും ഞെട്ടിപ്പോകുന്ന ഒരു വാഹനശേഖരം തന്നെയാണ് താരത്തിന്റെ ഗ്യാരേജിലുള്ളത്. വിന്റേജ് വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി മോട്ടോര്‍ ബൈക്കുകളുടെയും കാറുകളുടെയും ഒരു വന്‍ ശേഖരം തന്നെ ധോണിക്കുണ്ട്. സ്പോര്‍ട്സില്‍ ആയാലും സിനിമയിലായാലും ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു സെലിബ്രിറ്റി വേറെയുണ്ടാകുമോ എന്നത് തന്നെ സംശയമാണ്. മോട്ടോര്‍ സൈക്കിളുകളാണ് ധോണിയുടെ ഗ്യാരേജില്‍ ഏറെയുമുള്ളത്. അതില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിന്റേജ് ബൈക്കുകള്‍ മുതല്‍ നിരത്തുകളില്‍ ചീറിപായുന്ന സൂപ്പര്‍ ബൈക്കുകള്‍ വരെയുണ്ടെന്നത് വലിയൊരു കൗതുകം. റാഞ്ചിയിലെ വീട്ടില്‍ അതിനു വേണ്ടി ഒരു പ്രത്യേക ഗ്യാരേജുണ്ട് താരത്തിന്. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലും ധോണിയുടെ വാഹന ഗ്യാരേജിലും നടത്തിയ സന്ദര്‍ശനം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. അതിനൊപ്പം വെങ്കിടേശ് കുറിച്ചതും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാകാന്‍ കാരണമായി. ഫാം ഹൗസ് നിറഞ്ഞാണ് ബൈക്കുകള്‍ നിരന്നിരിക്കുന്നത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും 100 എണ്ണത്തില്‍ അധികം വരുമെന്നാണ് വീഡിയോയിലൂടെ മനസ്സിലാകുന്നത്.
‘‘ഒരു വ്യക്തിയിൽ ഞാൻ കണ്ട ഏറ്റവും ഭ്രാന്തമായ അഭിനിവേശം. എന്തൊരു ശേഖരം, എന്തൊരു മനുഷ്യൻ മഹേന്ദ്ര സിങ്ങ് ധോണി, ഒരു മികച്ച നേട്ടക്കാരനും അതിലും അവിശ്വസനീയമായ വ്യക്തിയും. ഇത് അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരത്തിന്റെ ഒരു കാഴ്ചയാണ്. ആ മനുഷ്യനും അവന്റെ അഭിനിവേശവും ശരിക്കും അത്ഭുതപ്പെടുത്തി...’’ എന്ന കുറിപ്പിനൊപ്പമാണ് പഴയതും പുതിയതുമായ വാഹനങ്ങളുടെ വലിയ കളക്ഷന്റെ വീഡിയോ വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

‘‘ഞാൻ റാഞ്ചിയില്‍ എത്തുന്നത് ആദ്യമായല്ല, ഇത് നാലാം തവണയാണ് ഞാൻ റാഞ്ചി സന്ദര്‍ശിക്കുന്നത്. പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നു...’’ എന്നാണ് വെങ്കിടേശ് വീഡിയോയില്‍ ധോണിയുടെ ഭാര്യയോട് പറയുന്നത്. മുൻ ക്രിക്കറ്റ് താരമായ സുനില്‍ ജോഷിക്കും ഇതേ അഭിപ്രായമാണ് ധോണിയുടെ വാഹനശേഖരം സംബന്ധിച്ചുള്ളത്. ‘റാഞ്ചിയില്‍ ആദ്യമായല്ലെങ്കിലും ഒരു ലെജന്റിനൊപ്പം ആദ്യമാണ്. അതുപോലെ ഇത്തരത്തിലുള്ള ഒരു സെറ്റപ്പിലും ആദ്യമായാണ്...’ വാഹനശേഖരത്തെ സുനില്‍ ജോഷി വിശേഷിപ്പിച്ചത് ഇങ്ങനെ.
‘എന്തിനാണ് ഇത്രയും ബൈക്കുകള്‍ എന്ന് ധോണിയുടെ ഭാര്യയും ചോദിക്കുന്നത് വീഡിയോയിലുണ്ട്. എല്ലാം നീയല്ലേ എടുക്കുന്നത്. എനിക്ക് എന്തെങ്കിലും എന്റേതായി വേണ്ടേ എന്നാണ് ധോണി സാക്ഷിക്ക് നല്കുന്ന മറുപടി. ‘നിങ്ങള്‍ അനുവദിക്കുന്ന ഒരേയൊരു കാര്യം ഇത് മാത്രമാണ്..’ ധോണി പറയുന്നു.

Comments