
ഉപഭോക്താക്കള്‍ക്കായി അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാം എന്ന പേരില്‍ ഒരു പദ്ധതി അവതരിപ്പിച്ച് അമേരിയ്ക്കന്‍ എസ്യുവി നിര്‍മ്മാതാക്കളായ ജീപ്പ്. ഈ പുതിയ പദ്ധതിയിലൂടെ കോമ്പസ്, മെറിഡിയന് എസ്യുവികള് കുറഞ്ഞ ഇഎംഐകളില്‍ സ്വന്തമാക്കാനാവും. വെഹിക്കിള്‍ ലീസിംഗിലും ഫ്ലീറ്റ് മാനേജ്മെന്റിലും വൈദഗ്ധ്യമുള്ള പ്രമുഖ മൊബിലിറ്റി സൊല്യൂഷന്‍സ് കമ്പനിയായ ALD ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ ഈ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പുതിയ സഖ്യത്തിന്റെ ഭാഗമായി കമ്പനി 27 ശതമാനം കുറഞ്ഞതും 39,999 രൂപയില്‍ ആരംഭിക്കുന്നതുമായ ഇഎംഐ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ജീപ്പ് അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമില്‍ റോഡ് വാഹനച്ചെലവ്, അഷ്വേര്‍ഡ് ബൈബാക്ക്, വിപുലീകൃത വാറണ്ടി, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഒന്നാം വര്‍ഷ ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ എന്നിവയും ഉള്‍പ്പെടുന്നു. എസ്യുവിയുടെ എക്സ്ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് എന്ന കാര്‍ നിര്‍മാതാവിന്റെ ഓഫറാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പക്ഷേ ഇത് നാല് വര്‍ഷം വരെയുള്ള ഉടമസ്ഥതയ്ക്കും ഓരോ വര്‍ഷവും ശരാശരി 20,000 കി.മീ വരെ ഡ്രൈവ് ചെയ്യുന്നതിനും ബാധകമായിരിക്കുമെന്നും ബ്രാന്‍ഡ് പറയുന്നു.
കോമ്പസ് അല്ലെങ്കില്‍ മെറിഡിയനിലാണ് ഇപ്പോള്‍ ഈ ഓഫര്‍ ജീപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാവുക. അതേസമയം ഡിമാന്‍ഡിനെ അടിസ്ഥാനമാക്കി മറ്റ് നഗരങ്ങളിലും വ്യാപിപ്പിക്കാനും ബ്രാന്‍ഡിന് ഉദ്ദേശമുണ്ട്. വാഹനത്തിന് മേലുണ്ടാവുന്ന അധിക ചെലവ് ഉപഭോക്താക്കള്‍ക്ക് ഭാരമാവാതിരിക്കാന്‍ വിപുലീകൃത വാറണ്ടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ആളുകളിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി ജീപ്പ് ഇന്ത്യയും ഒരു മാസത്തെ മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന് 2023 ജൂലൈ 31 വരെയാണ് നടത്തുന്നത്. വാഹനങ്ങളുടെ എല്ലാ സുപ്രധാന ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 40 പോയിന്റ് ചെക്കപ്പാണ് ഹൈലൈറ്റ്. ഇതില്‍ 4 ടയര്‍ റീപ്ലേസ്മെന്റുകളുള്ള സൗജന്യ അലൈന്മെന്റും ബാലന്‍സിംഗും ഉള്‍പ്പെടുന്നു. തെരഞ്ഞെടുത്ത ആക്സസറികള്‍ക്കും സ്പെയര്‍ പാര്‍ട്സിനും 10 ശതമാനം കിഴിവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.






