
നൃത്തസംവിധാനം മുതൽ സംവിധാനം വരെ അഭിനേതാക്കളുമായും നടിമാരുമായും ഏറ്റവും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന കലാകാരിയാണ് ഫറാ ഖാന്. ബോളിവുഡ് താരം തബുവുമായും ഫറാ ഖാന് നല്ല അടുപ്പമാണ്. ഇപ്പോഴിതാ ഫറയ്ക്കൊപ്പമുള്ള ഒരു മനോഹരമായ പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് തബു. 26 വര്‍ഷം മുമ്പുള്ള ത്രോ ബാക്ക് ചിത്രത്തില്‍ തബുവിന് സ്പൂണില്‍ ആഹാരം കൊടുക്കുന്ന ഫറ ഖാനെയാണ് കാണാനാവുക. ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനും തബു നല്‍കിയിട്ടുണ്ട്. ‘‘ഇത് 26 വര്‍ഷം മുമ്പുള്ള ചിത്രമാണ്. പക്ഷേ ആഹാരം തരുന്നതില്‍ ഒട്ടും മാറ്റം വന്നിട്ടില്ല...’’ എന്നാണ് തബു കുറിച്ചിരിക്കുന്നത്. ഇതിനു മുമ്പും ഫറയുടെ ജന്മദിനത്തില് തബുവും, തബുവിന്റെ ജന്മദിനത്തില് ഫറയും ത്രോ ബാക്ക് ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ഇവരുടെ സൗഹൃദം എന്നുമിങ്ങനെ നിലനില്ക്കട്ടെ എന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കമന്റുകളിട്ടിരിക്കുന്നത്.






