ന്യൂഡല്‍ഹി: ഇന്ത്യയുടെ യുണിഫൈഡ് മെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യുപിഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ധനവിനിയോഗം ഇനി ശ്രീലങ്കയിലും. ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിന്ഹെയുടെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയാണ് കരാറിലേര്‍പ്പെട്ടത്.
ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്ന യുപിഐ പെയ്മെന്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനകം ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യുപിഐ നിലവില്‍ വന്നു.






