
മൃഗങ്ങള്‍ വേട്ടയാടുന്ന നിരവധി വീഡിയോകളാണ് ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ കണ്ട് ഇരയോട് ഭൂരിഭാഗം ആളുകള്‍ക്കും സഹതാപം തോന്നാറുണ്ട്. അവ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്നുപോലും നാം ആഗ്രഹിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വീഡിയോ വൈറലായി. ഏതായാലും കണ്ടിരുന്ന കാഴ്ചക്കാരനെ ഈ വീഡിയോ ഏറെ രസിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജീവനെടുക്കാന്‍ വരുന്ന നായയില്‍ നിന്ന് ഒളിഞ്ഞിരുന്ന് രക്ഷപ്പെടുന്ന മുയലിന്റെ വിഡിയോയാണിത്.
ജീവനുംകൊണ്ട് ഓടുന്ന മുയലിനെയാണ് ആദ്യം വിഡിയോയില്‍ കാണുന്നത്. എവിടെനിന്നോ നായയുടെ ശബ്ദവും കേള്‍ക്കാം. നിമിഷനേരം കൊണ്ട് മുയല് വന്നവഴിതന്നെ തിരിച്ചോടുകയും സമീപത്തെ ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാതെ മുയലിന്റെ മണംപിടിച്ച് അതിവേഗതയില്‍ നായ മുന്നോട്ട് പായുകയാണ്. ഓട്ടപാച്ചിലില്‍ വഴിയരികെ ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടതുമില്ല. നായ പോയെന്ന് ഉറപ്പാക്കിയതോടെ മുയല് ആദ്യംവന്ന വഴിയില്‍ തിരിച്ചോടി രക്ഷപ്പെടുകയായിരുന്നു.
തന്റെ മണംപിടിച്ചാണ് നായ വരുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് മുയല് പാതിവഴി വരെ ഓടി തിരിച്ചുവന്ന് ഒളിച്ചതെന്ന് വിഡിയോ കണ്ടവര്‍ കുറിച്ചു. നായ വലിയ ബുദ്ധിജീവിയാണെന്ന് പറയുമെങ്കിലും ഈ മുയലിനുമുന്നില് തോറ്റുപോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടത്.
Un conejo inteligente, sabe que el perro sigue su olor. pic.twitter.com/93VG7CCSWu
— escribano (@tuidelescribano) July 15, 2023






