
കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകളുടെയും ചിത്രങ്ങളുടെയും കേന്ദ്രമാണ് സമൂഹ മാധ്യമങ്ങള്‍. ദിവസവും നൂറുകണക്കിന് വീഡിയോകളാണ്
വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മരങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. രണ്ട് ഭാഗങ്ങളുള്ള വീഡിയോയില്‍ ആദ്യ ഭാഗത്തില്‍ ഒരു കൂട്ടം മരങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ഒരു മരം മാത്രം ആടിയുലയുകയും പതുക്കെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും കാണിച്ചു. രണ്ടാം ഭാഗത്ത്, ഒരു വീടിന് സമീപത്ത് നില്ക്കുന്ന ഒരു മരത്തിന്റെ താഴെ നിന്നുള്ള ദൃശ്യമാണ്. ഇതില്‍ മണ്ണിളക്കി മരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചിരിക്കുന്നതായിയിട്ടാണ് കാണുന്നത്.
@squatchwatch1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'വൃക്ഷം തണലില്‍ നിന്ന് സൂര്യപ്രകാശത്തിലേക്ക് 'നടക്കുന്നു', അത് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ദിശയില്‍ വേരുകള്‍ ആഴ്ത്തുന്നു. തുടര്‍ന്ന് പഴയ വേരുകളെ വായുവിലേക്ക് ഉയര്‍ത്തി മരിക്കാന്‍ അനുവദിക്കുന്നു. ഈ പ്രക്രിയയ്ക്ക് കുറച്ച് വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചിലര്‍ പറയുന്നു, അതേസമയം ഒരു പാലിയോബയോളജിസ്റ്റ് മരം പ്രതിദിനം രണ്ടോ മൂന്നോ സെന്റീമീറ്റര്‍ നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കുന്നു. വിത്തില്‍ നിന്ന് വിത്തിലേക്ക്, വനങ്ങള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചു. പര്‍വതപാതകള്‍, ഒഴുകുന്ന നദികള്‍. വനങ്ങള്‍ പലപ്പോഴും ആശ്ചര്യപ്പെടുത്തുന്ന വേഗത്തില്‍ നീങ്ങിയതായി ഫോസില്‍ രേഖകള്‍ കാണിക്കുന്നു. പ്ലീസ്റ്റോസീന്‍ യുഗത്തിലെ അവസാനത്തെ ഹിമപാളികള്‍ പിന്‍വാങ്ങുമ്പോള്‍, ചില സ്പീഷീസുകള്‍ കാനഡയിലുടനീളം വടക്കുപടിഞ്ഞാറായി വര്‍ഷത്തില്‍ ഒരു മൈലോ അതിലധികമോ വേഗതയില്‍ സഞ്ചരിച്ചിരുന്നതായി കാണാം. ഇപ്പോള്‍, അത് വീണ്ടും സംഭവിക്കുന്നു. ലോകമെമ്പാടുമുള്ള, ശാസ്ത്രജ്ഞര്‍ മരങ്ങള്‍ ധ്രുവത്തിലേക്ക് മാറുന്നതും ബഹിരാകാശത്തേക്ക് വികസിക്കുന്നതും പുതിയതായി വളരുന്നതായും കണ്ടെത്തി.'എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സംഭവം വൈറലായതോടെ ഇത് സത്യമാണെന്ന് നിരവധി ആളുകള്‍ വാദിച്ചു. സ്ലോവാക് അക്കാദമി ഓഫ് സയന്‍സസിലെ ബ്രാറ്റിസ്ലാവയിലെ എര്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാലിയോബയോളജിസ്റ്റായ പീറ്റര്‍ വര്‍സാന്‍സ്കി ഒരു അഭിമുഖത്തില്‍ ഈ പ്രതിഭാസം താന്‍ നേരിട്ട് കണ്ടതായി അവകാശപ്പെട്ടു. മണ്ണ് നശിക്കുമ്പോള്‍, മരങ്ങള്‍ പുതിയതും നീളമുള്ളതുമായ വേരുകള്‍ വളര്‍ത്തുന്നു, അത് കൂടുതല്‍ സ്ഥിരതയുള്ള നിലം തേടുകയും പലപ്പോഴും 20 മീറ്റര്‍ വരെ എത്തുകയും ചെയ്യുന്നുവെന്ന് വര്‍സാന്‍സ്കി പറയുന്നു. തുടര്‍ന്ന് വേരുകള്‍ പുതിയ മണ്ണില്‍ ഉറയ്ക്കുമ്പോള്‍ മരം അവിടെ വളരാന്‍ ആരംഭിക്കുന്നു. പിന്നാലെ പഴയ വേരുകള്‍ വായുവിലേക്ക് പതുക്കെ ഉയര്‍ത്തപ്പെടുന്നു. ഈ പ്രക്രിയ വൃക്ഷത്തിന്, മെച്ചപ്പെട്ട സൂര്യപ്രകാശവും ഉറച്ച നിലവുമുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുനും അനുവദിക്കുന്നു, കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഈ പ്രക്രിയയ്ക്ക് പൂര്‍ത്തിയാകുന്നു. എന്നാല്‍ മറ്റൊരു കൂട്ടര് മരങ്ങള്‍ ബാഹ്യഇടപെടല്‍ കൊണ്ട് മാത്രമാണ് സഞ്ചരിക്കുന്നത് എന്നാണ് വാദിക്കുന്നത്.






