
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുളള കരാര്‍ സ്വന്തമാക്കി അശോക് ലെയ്ലാന്‍ഡ് . 800 കോടി രൂപയുടെ കരാറിലാണ്ഏ ര്പ്പെട്ടിരിക്കുന്നത്. 12 മാസത്തിനുളളില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ന്ല്കാനുളള അശോക് ലെയ്ലാന്‍ഡ് അറിയിച്ചു.
ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി നിര്‍മ്മിച്ച് നല്‍കുക. ഈ കരാര്‍ പ്രതിരോധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാണെന്ന് അശോക് ലെയ്ലാന്‍ഡ് എംഡിയും സിഇഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചു.
ഇന്ത്യന്‍ ആര്‍മിക്കായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന കമ്പനിയാണ് അശോക് ലെയ്ലാന്‍ഡ്. (FAT4x4, GTV 6×6 ) എന്നീ വാഹനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും.






