
മൈക്രോസോഫ്റ്റ് വര്‍ക്ക്ഫ്രം ഹോം ജോലികള്‍ ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന പുതിയ അപ്ഡേഷനുമായി രംഗത്ത് . വീട്ടിലിരുന്നൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്നുണ്ടാവുന്ന ചില വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ പലപ്പോഴും മേക്ക് അപ്പ് ചെയ്യാനോ ഒരുങ്ങാനോ സാധിക്കാറില്ല.
അത്തരത്തിലുള്ളവര്‍ക്ക് സഹായമാവുകയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഫീച്ചര്‍. മൈക്രോസോഫ്റ്റ് ടീംസാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടീംസ് ബ്യൂട്ടി ബ്രാന്റായ മേബെലൈനിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍
12 വ്യത്യസ്ത് ലുക്കിലുള്ള ഫില്‍റ്ററുകളാണ് ഉള്‍പ്പെടുന്നത്.മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവ തന്നെയായിരിക്കും ഇതിലെ മേക്കപ്പുകള്‍. ഉപഭോക്താവിന് തങ്ങളുടെ ഉല്പന്നങ്ങള് ചേരുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇവ ഉപയോഗിക്കാറുണ്ട്.
മോഡ്ഫേസ് എന്ന സ്ഥാപനമാണ് ഇൗ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ വിവിധ കോസ്മെറ്റിക് ബ്രാന്‍ഡുകളും ഇവരുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നവരുടെ കൂട്ടത്തിലുണ്ട് .വീഡിയോ ഇഫക്ട്സ് ടാബിലായിരിക്കും ബ്യൂട്ടി ഫില്‍റ്ററുകള്‍ ലഭിക്കുക. ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വൈകാതെ ലഭ്യമാകും.






