
ചെങ്ങന്നൂർ തോനയ്ക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. രണ്ട് വിഭാഗക്കാർ തമ്മിൽ പുതുക്കി പള്ളി പണിതതിൽ ക്രമേക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രശ്നമുണ്ടായത് . ചെങ്ങന്നൂർ പോലീസ് സംഘർഷം രൂക്ഷമായതോടെ ഇടപെട്ടു. ചെങ്ങന്നൂർ തോനക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ വൈകിട്ടാണ്സംഘർഷം ഉണ്ടായത്. അടുത്തിടെ പള്ളി പുതുക്കി പണിതിരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തർക്കം നിലനില്ക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് പള്ളിയിൽ പൊതുയോഗം ചേർന്നത്. ഈ യോഗത്തിൽവെച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാഗം എതിർത്തു. ഇതിനെ തുടർന്നാണ് തർക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഘർഷം അരമണിക്കൂറോളം നീണ്ടുനിന്നു.
പള്ളിയിലുണ്ടായിരുന്നവർ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. ഇവര് ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്. പ്രശ്നപരിഹാരത്തിനായി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂർ പോലീസ് വ്യക്തമാക്കി.






