ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. ചിത്രത്തെക്കുറിച്ചുളള ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ പുറത്തുവരുന്നത് ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ്. ഇന്ത്യന്‍ 2'വില്‍ കമല്‍ ഹാസന്റെ ചെറുപ്പകാലം ചിത്രീകരിക്കാന്‍ ഡി ഏയ്ജിങ് ടെക്നിക്കുമായി ശങ്കര്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഎഫ്എക്സ് സ്റ്റുഡിയോയ്ക്കുള്ളില്‍ ഇരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് ഈ ടെക്നിക്ക് ഉപയോഗിക്കുന്ന വിവരം ശങ്കര്‍ വ്യക്തമാക്കിയത്. ലോല വിഎഫ്എക്സിന്റെ ന്യൂനത സാങ്കേതിക വിദ്യ പരീക്ഷിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
ഡീ എജിങ്ങിന് അറിയപ്പെടുന്നതാണ് ലോല വിഎഫ്എക്സ്. തമിഴില്‍ ഇതാദ്യമായല്ല ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 'വിക്രം' സിനിമയില്‍ ലോകേഷ് കനകരാജ് ഈ വിദ്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ സമയത്തിന്റെയും അതിനു വരുന്ന ചിലവും കണക്കാക്കി അത് സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ക്യാപ്റ്റന്‍, മാര്‍വല്‍, ക്യാപ്റ്റന്‍ അമേരിക്ക ,ഷാരൂഖ് ഖാന്റെ 'ഫാന്‍', ആമിര്‍ ഖാന്റെ 'ലാല്‍ സിങ് ഛദ്ദ' എന്നീ സിനിമകളിലും ഡി ഏയ്ജിങ് ടെക്നിക്ക് ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം, 2017ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കമല്‍ ഹാസന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ഇന്ത്യന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.

Comments